“കാത്തലിക് കണക്ട്’ മൊബൈൽ ആപ്പ് പുറത്തിറക്കി സി.സി.ബി.ഐ…

ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമായി ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാസഭാ മെത്രാൻസമിതിയുടെ മേൽനോട്ടത്തിൽ ഭാരത കത്തോലിക്കാസഭയിലും വിശ്വാസികൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനു സഹായിക്കും വിധം, ‘കാത്തലിക് കണക്ട്’ മൊബൈൽ ആപ്പ് പുറത്തിറക്കി.

2024 ജനുവരി മുപ്പതാം തീയതി ബാംഗ്ലൂരിൽ നടന്ന പ്ലീനറി സമ്മേളനാ വസരത്തിലാണ് മൊബൈൽ ആപ്പ്, പൊതു ഉപയോഗത്തിനായി പ്രകാശനം ചെയ്തത്.

കർദിനാൾ ഫിലിപ്പ് നേറി ഫെറോ, കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, കർദിനാൾ അന്തോണി പൂള, ആർച്ചുബിഷപ്പ് ജോർജ് അന്തോണി സ്വാമി, ആർച്ചുബിഷപ്പ് അനിൽ കൂട്ടോ, ആർച്ചുബിഷപ്പ് പീറ്റർ മച്ചാഡോ, സി.സി.ബി.ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. സ്റ്റീഫൻ ആലത്തറ, സംരംഭകനും മനുഷ്യസ്നേഹിയുമായ മൈക്കിൾ ഡിസൂസ എന്നിവർ ചേർന്നാണ് മൊബൈൽ ആപ്പ് പുറത്തിറക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group