കഴിഞ്ഞ വർഷം മരണമടഞ്ഞ കർദിനാൾമാർക്കും ബിഷപ്പുമാർക്കും വേണ്ടി വിശുദ്ധ കുർബാന അർപ്പിച്ച് പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മരണമടഞ്ഞ ഏഴ് കർദിനാൾമാർക്കും 120 ലധികം ബിഷപ്പുമാർക്കും വേണ്ടിയാണ് നവംബർ നാലിന് പാപ്പ പ്രത്യേക പ്രാർത്ഥന നടത്തിയത്.
യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട നല്ല കള്ളന്റെ വാക്കുകൾ പാപ്പ തന്റെ പ്രസംഗത്തിൽ ഓർമപ്പെടുത്തി. “യേശുവേ, നീ നിന്റെ രാജ്യത്തിൽ വരുമ്പോൾ എന്നെ ഓർക്കേണമേ. നല്ല കള്ളൻ യേശുവിന്റെ ശിഷ്യന്മാരിലൊരാളല്ല, മറിച്ച് ജീവിതാവസാനത്തിൽ മാത്രം യേശുവിനെ കണ്ടുമുട്ടിയ ഒരു കുറ്റവാളിയായിരുന്നു. എന്നിട്ടും സുവിശേഷത്തിൽ, ഈ ‘പുറത്തുനിന്നുള്ളവൻ്റെ’ അവസാന വാക്കുകൾ യേശു കേട്ടു” – പാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group