റോമിലെ മേരി മേജർ ബസിലിക്കയുടെ ഭരണസംവിധാനങ്ങളിൽ പുനഃക്രമീകരണം നടത്തി മാർപാപ്പ

റോമിലെ പ്രധാന നാല് ബസിലിക്കകളിൽ ഒന്നായ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള മേരി മേജർ ബസിലിക്കയുടെ അജപാലന- ഭരണ കാര്യങ്ങളിൽ പുനഃക്രമീകരണങ്ങൾ നടത്തി.

ഫ്രാൻസിസ് പാപ്പ ഒപ്പുവച്ച രേഖയിലാണ് ഈ പുതിയ പരിഷ്കാരങ്ങൾ നിർദേശിക്കപ്പെട്ടത്. ഒപ്പം ഭരണകാര്യങ്ങളുടെ ചുമതല ലിത്വാനിയൻ മെത്രാനായ മോൺസിഞ്ഞോർ റോളൻദാസ് മാക്രിക്കാസിന് പാപ്പ കൈമാറി. അദ്ദേഹത്തെ ബസിലിക്കയുടെ ഭരണത്തുടർച്ചയുള്ള സഹ- ആർച്ചു പ്രീസ്റ്റായും പാപ്പ നിയമിച്ചു.

സഹ- ആർച്ചു പ്രീസ്റ്റിനെ ഭരണ കാര്യങ്ങളിൽ സഹായിക്കുന്നതിനുവേണ്ടി രണ്ടു പ്രതിനിധികളെയും, ഒരു ഭരണ സമിതിയെയും പാപ്പ നിയമിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം ഭരണ കാലാവധി അഞ്ചുവർഷമെന്നതും രേഖയിൽ എടുത്തു പറയുന്നു.

ബസിലിക്കയിൽ സേവനം ചെയ്യുന്ന വൈദികർ(canonici), എൺപതുവയസ് പൂർത്തിയാകുന്നതോടെ, വിശ്രമത്തിനായി ഇളവുകളോടുകൂടി താമസിക്കുന്നതിനും, ബസിലിക്കയിൽ സന്നദ്ധ ആരാധനാക്രമ-അജപാലന പ്രവർത്തനങ്ങൾ തുടരാനും രേഖയിൽ അനുവാദം നൽകുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m