മാധ്യമങ്ങളിലൂടെ, ദൈവവിളി പ്രോത്സാഹിപ്പിക്കണം : മാർ ജോസഫ് പാംപ്ലാനി

ആധുനിക സമൂഹത്തിൽ മാധ്യമങ്ങളിലൂടെ, ദൈവവിളി പ്രോത്സാഹിപ്പിക്കണമെന്ന ആഹ്വാനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.

ദൗത്യമാവുക, സഭയെ പടുത്തുയർത്തുക” (Be a Mission and Build the Church) എന്ന മുഖ്യപ്രമേയത്തെ അടിസ്ഥാനമാക്കി 2023 നവംബർ 9 മുതൽ 12 വരെ കാനഡയിലെ ഒന്‍റാരിയോ പ്രോവിൻസിലെ ഓറഞ്ച്വില്ലയിലുള്ള വാലി ഓഫ് മദർ ഓഫ് ഗോഡ് സെന്‍ററിൽ വച്ച് നടത്തിയ മിസ്സിസ്സാഗാ രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്‍റെ അതിരറ്റ സ്നേഹപദ്ധതിയുടെ ഭാഗമായി രൂപമെടുത്ത മിസ്സിസ്സാഗാ രൂപതയുടെ എട്ടാം വാർഷികത്തിന്‍റെയും 2024 ആഗസ്റ്റ് മാസം നടക്കാനിരിക്കുന്ന മേജർ ആർക്കി എപ്പിസ്ക്കോപ്പൽ അസംബ്ളിയുടെയും പശ്ചാത്തലത്തിലാണ് പ്രഥമ എപ്പാർക്കിയൽ അസംബ്ലി നടത്തപ്പെട്ടത്. അസംബ്ലിയുടെ ഉദ്ഘാടനം നവംബർ 10-ാം തീയതി ഹാമിൽട്ടൺ രൂപതാദ്ധ്യക്ഷനും കാനഡ കത്തോലിക്കാ മെത്രാൻ സമിതിയുടെ സുവിശേഷവത്കരണം & വിശ്വാസപരിശീലനം കമ്മീഷൻ പ്രസിഡന്‍റുമായ മോസ്റ്റ് റവ. ഡഗ്ളസ്സ് ക്രോസ്ബി നിർവ്വഹിച്ചു. സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് കർദിനാൾ ആലഞ്ചേരി തന്‍റെ വീഡിയോ സന്ദേശത്തിലൂടെ അസംബ്ലിക്ക് പ്രാർത്ഥനാശംസകൾ അർപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group