ഇറ്റാലിയൻ അംബാസിഡറുടെ മരണത്തിൽ അനുശോചനമറിയിച്ച് മാർപാപ്പ ടെലിഗ്രാം അയച്ചു.

കഴിഞ്ഞ ദിവസം റിപ്പബ്ലിക്ക് ഓഫ് കോങ്കോയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറ്റാലിയൻ അംബാസിഡർ ലൂക്ക അറ്റനാസിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് മാർപാപ്പ ടെലിഗ്രാം സന്ദേശം അയച്ചു .ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ഡ്രൈവറും ഉൾപ്പെടെ മൂന്നുപേർ മരിച്ചിരുന്നു. “സമാധാനത്തിന്റെ ഈ ദാസന്മാരുടെ മരണത്തിൽ അവരുടെ കുടുംബത്തിന്റെ വേദനയോടൊപ്പം ഞാനും പങ്കുചേരുന്നു” എന്ന് തന്റെ ടെലിഗ്രാം സന്ദേശത്തിൽ മാർപാപ്പ അറിയിച്ചു. കൊല്ലപ്പെട്ട ഇറ്റാലിയൻ അംബാസിഡർ ലൂക്ക അറ്റനാസി യോ മികച്ച ഒരു വ്യക്തിയാണെന്നും ക്രിസ്ത്യാനികൾ എങ്ങനെ ആയിരിക്കണമെന്നതിനുള്ള ഉത്തമഉദാഹരണമാണ് അറ്റനാസിയോ എന്നു മാർപാപ്പ പറഞ്ഞു. സാഹോദര്യവും സൗഹൃദപരവുമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും ആഫ്രിക്കൻ രാജ്യത്തിന്റെ ഹൃദയഭാഗത്ത ശാന്തവും സമാധാനവും യോജിപ്പും നിറഞ്ഞ ബന്ധങ്ങൾ സ്ഥാപിക്കാൻ അറ്റനാസിയോ നടത്തിയ സമർപ്പണത്തെയും മാർപാപ്പ ഓർമിപ്പിച്ചു. ” ഇറ്റാലിയൻ രാജ്യത്തിലെ ഈ കുലീന പുത്രന്മാരുടെ നിത്യമായ വിശ്രമത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു” . ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും അവരുടെ നഷ്ടത്തിൽ വിലപിക്കുന്ന എല്ലാവർക്കും എന്റെ അനുഗ്രഹവും പ്രാർത്ഥനയും ഞാൻ ഹൃദയത്തിൽ നിന്ന് അയക്കുന്നു” തന്റെ ടെലിഗ്രാം സന്ദേശത്തിൽ മാർപാപ്പ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group