സ്ത്രീകൾക്കെതിരായ വിവേചനങ്ങളും പീഡനങ്ങളും അവസാനിപ്പിക്കുക : ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗം പങ്കുവെച്ച് ഫ്രാൻസിസ് മാർപാപ്പ

സ്ത്രീകൾക്കെതിരായ വിവേചനങ്ങളും പീഡനങ്ങളും അവസാനിപ്പിക്കുകയും എല്ലാ സംസ്കാരങ്ങളിലും അവരുടെ പങ്കും ഔന്നത്യവും ആദരിക്കപ്പെടുകയും വേണമെന്ന്‍ ഏപ്രിൽ മാസത്തെ പ്രാർത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. സ്ത്രീപുരുഷ സമത്വം വാക്കുകളിൽ ഒതുങ്ങുകയും പ്രായോഗിക തലത്തിലേക്ക് മാറ്റപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.

സഹായം ചോദിക്കുന്നതിനും വ്യവസായ സംരംഭം ആരംഭിക്കുന്നതിനും വിദ്യാലയത്തിൽ പോകുന്നതിനും സ്ത്രീകൾക്ക് വിലക്കുള്ള നാടുകളുണ്ട്. സ്ത്രീകൾ ഒരു പ്രത്യേക രീതിയിൽ വസ്ത്രം ധരിക്കണമെന്ന് നിഷ്ക്കർഷിക്കുന്ന നിയമങ്ങൾ ഈ നാടുകളിലുണ്ട്. അതുപോലെ തന്നെ സ്ത്രീകൾ ചേലാകർമ്മത്തിന് അഥവാ, ജനനേന്ദ്രിയ പരിച്ഛേദനത്തിന് വിധേയരാക്കപ്പെടുന്ന സാഹചര്യമുണ്ട്. സ്ത്രീകളുടെ ശബ്ദം നാം ഇല്ലാതാക്കരുത്. പീഡനത്തിനു ഇരകളായിട്ടുള്ളവരായ സ്ത്രീകളുടെ ശബ്ദം നാം തടയരുത്. അവർ ചൂഷണം ചെയ്യപ്പെടുകയും പാർശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നു-പാപ്പ സന്ദേശത്തിൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group