പാചകവാതക പെട്രോൾ ഡീസൽ വിലവർധനയ്ക്ക് എതിരെ പ്രതിഷേധിച്ച KCYM ചെമ്പേരി ഫൊറോന

തുടർച്ചയായ പാചക വാതക പെട്രോൾ വിലവർദ്ധനവിന് എതിരെ KCYM ചെമ്പേരി ഫൊറോനായുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ചെമ്പേരി ലൂർദ് മാതാ ഫൊറോന ദേവാലയത്തിൽനിന്ന് ആരംഭിച്ച് ടൗണിൽ സമാപിച്ച പ്രതിഷേധ യോഗ സമ്മേളനം ഫൊറോന പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.വാഹനങ്ങൾ തള്ളിയും ഗ്യാസ് കുറ്റികൾ ചുമന്നും പാളവണ്ടിവാലിച്ചും വ്യത്യസ്തമായ രീതിയിൽ നടത്തിയ പ്രതിഷേധത്തിൽ അൻപതോളം യുവജനങ്ങൾ പങ്കെടുത്തു. ഫൊറോന വികാരി ഫാദർ ജോർജ് കാഞ്ഞിരക്കാട് പ്രതിഷേധ യോഗം ഉദഘാടനം ചെയ്തു. റവ : നോബിൾ ഓണംകുളം സിജോ കണ്ണേഴത്ത്, ജിബിൻ തുണ്ടത്തിൽ ഷെൽബിൻ ലിസിഗിരി, സ്റ്റാലിൻ, ശില്പ, അലീന, സിസ്റ്റർ റോസ് മരിയFCC, ജോമോൻ കരിനാട്ട് എന്നിവർ സംസാരിച്ചു.ഇനിയും ജനദ്രോഹകരമായ നടപടികൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായാൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് KCYM ഫൊറോന ഭാരവാഹികൾ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group