കോവിഡ് 19: ഇന്ത്യക്ക് 4.25 മില്യൺ പൗണ്ടിന്റെ സഹായവുമായി ക്രിസ്ത്യൻ സംഘടന.

ലണ്ടൻ : കോവിഡ് പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുന്ന ഇന്ത്യയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി 4.25 മില്യൺ പൗണ്ടിന്റെ സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടന എയിഡ് ടു ദി ചർച്ച് ഇൻ നീഡ്.4.25 മില്യൺ പൗണ്ടിന്റെ പാക്കേജാണ് സംഘടന അംഗീകാരം നൽകിയിരിക്കുന്നത്.136 പദ്ധതികൾ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി അടിയന്തരമായി നടപ്പിലാക്കുമെന്ന് സംഘടന വ്യക്തമാക്കി. ഏറ്റവും ദരിദ്രമായ രൂപത പരിധിയിലെ പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്കു മുൻഘടന അടിസ്ഥാനത്തിൽ സഹായങ്ങൾ നൽകും. കൂടാതെ കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ വൈദികർക്ക് സാമ്പത്തിക സഹായം നൽകാൻ അന്‍പതു പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. സംഘടന പ്രഖ്യാപിച്ച പാക്കേജിൽ സന്യസ്തർക്കും ചികിത്സാ സഹായത്തിനായും പ്രത്യേകം തുക നീക്കിവെച്ചിട്ടുണ്ട് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group