ലഹരി വിരുദ്ധ ബോധവത്കരണ ഷോര്‍ട്ട് ഫിലിം പ്രകാശനം ചെയ്തു

ആ​ല​പ്പു​ഴ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ നി​ര്‍മ്മിച്ച ബ​ലൂ​ണ്‍സ് എ​ന്ന ല​ഹ​രി​ വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ഷോ​ര്‍ട്ട് ഫി​ലിം പ്ര​കാ​ശ​നം ചെ​യ്തു.

തി​രു​വ​ന​ന്ത​പൂ​രം കേ​സ​രി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് ഷോ​ര്‍ട്ട് ഫി​ലിം പ്ര​കാ​ശ​നം ചെ​യ്ത​ത്. സ​ജ​ന്‍ ക​ള​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ര്‍വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ല​ഹ​രി​യു​ടെ ഉ​പ​യോ​ഗ​വും അ​വ മൂ​ല​മു​ള്ള വി​പ​ത്തു​ക​ളു​മാ​ണ് ച​ല​ചി​ത്ര ന​ട​ന്‍ ഗു​രു സോ​മ​സു​ന്ദ​രം പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

ര​ഞ്ജി​ത്ത് കൂ​ഴു​റാ​ണ് എ​ഡി​റ്റിം​ഗും സ​ഹ​സം​വി​ധാ​ന​വും നി​ര്‍വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. കോ​ള​ജി​ലെ മ​ള്‍ട്ടി​മീ​ഡി​യ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍ത്ഥിയാ​യ മൈ​ക്കി​ള്‍ ജാ​ക്‌​സ​ണ്‍ തോ​മ​സാ​ണ് ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍. സം​ഗീ​തം നി​ര്‍വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ജ​യ്ക്‌​സ് ബി​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group