മാർപാപ്പായുടെ കർദിനാൾ ഉപദേശക സംഘം യോഗം ചേർന്നു

ഫ്രാൻസിസ് മാർപാപ്പായുടെ ഉപദേശക സമിതിയിലെ (C9) കർദിനാളന്മാരുടെ യോഗം വത്തിക്കാനിൽ ആരംഭിച്ചു.

സഭയിൽ സ്ത്രീകളുടെ പങ്കിനെ പറ്റി കൂടുതൽ ചർച്ചകൾ നടത്തുവാൻ കർദിനാൾമാർക്കൊപ്പം മൂന്നു സ്ത്രീകളും യോഗത്തിൽ സംബന്ധിച്ചു.

ഉക്രൈനിലേയും, വിശുദ്ധനാട്ടിലെയും അക്രമങ്ങൾ, ദുബായിൽ നടക്കുന്ന COP28 പ്രവർത്തനങ്ങൾ, പ്രായപൂർത്തിയാകാത്തവരെയും ദുർബലരായ ആളുകളെയും ദുരുപയോഗം ചെയ്യുന്നതു തടയുന്നതിനുള്ള സംരംഭങ്ങൾ, ഒക്ടോബറിൽ നടന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ്, റോമൻ കൂരിയയുടെ പരിഷ്കരണങ്ങൾ എന്നിവയായിരുന്നു സമ്മേളനനത്തിലെ പ്രധാന ചർച്ചാ വിഷയങ്ങൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group