സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയത് വിവേചനപരം : കെ എൽ സി എ

“കെടാവിളക്ക്” സ്കോളർഷിപ്പ് പദ്ധതിയിൽ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയത് വിവേചനമാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. കേന്ദ്ര സർക്കാരിന്റെ പരിഷ്കരിച്ച മാനദണ്ഡങ്ങൾ പ്രകാരം കഴിഞ്ഞ വർഷം മുതൽ പ്രീമെട്രിക് സ്കോളർഷിപ്പ് 9, 10 ക്ലാസുകാർക്കു മാത്രമാണ്.

അങ്ങനെ ഒഴിവാക്കപ്പെട്ട വിദ്യാർത്ഥികൾക്കായി തുടങ്ങിയ പുതിയ പദ്ധതിയിലാണു ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള പിന്നാക്ക ന്യൂനപക്ഷത്തെ ഒഴിവാക്കി കുട്ടികളുടെ അടിസ്ഥാനപരമായ വിദ്യാഭ്യാസത്തിന് നൽകേണ്ട സ്കോളർഷിപ്പ് തുക പോലും നൽകാതെ പോയത്. ഇതര കാര്യങ്ങൾക്ക് ഫണ്ട് ചെലവാക്കുന്ന സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group