പ്രാർത്ഥനക്കുപോയ ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോയി

വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുന സംസ്ഥാന തലസ്ഥാനത്തുനിന്ന് കഫഞ്ചനിലേക്കുള്ള യാത്രാമധ്യേ കടുന റിഡീംഡ് ക്രിസ്ത്യൻ ചർച്ച് ഓഫ് ഗോഡ് എന്ന സഭയിലെ അംഗങ്ങളെ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി.50 മില്യൺ ഡോളർ മോചനദ്രവ്യo ആവശ്യപ്പെട്ടു.
പള്ളിയിൽ നിന്ന് പ്രാർത്ഥനയ്ക്കും വചന പ്രഘോഷണത്തിനായും പോകുന്നതിനിടെ വൈകുന്നേരം 6 മണിയോടെ പള്ളിയുടെ ബസിൽ നിന്ന് എട്ട് പേരെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പള്ളിയധികാരികൾ സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോയവരിൽ മിഷനറിമാരായ പുരുഷന്മാരും സ്ത്രീകളുo ഉൾപ്പെടുന്നു .വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുന സംസ്ഥാനത്ത് ഏകദേശം 6.1 ദശലക്ഷം ജനസംഖ്യയിൽ . ഹൗസ-ഫുലാനി ഗോത്രത്തിൽ പെടുന്നവരിൽ ഭൂരിഭാഗവും മുസ്ലീo മത വിഭാഗത്തിൽ പെട്ടവരാണ് . കർഷകരായ ന്യൂനപക്ഷ വിഭാഗമാണ് ക്രൈസ്തവർ . . 2000 ൽ ഗവർണർ മുഹമ്മദ് എ. മക്കാർഫി കടുന സംസ്ഥാനത്ത്നടപ്പിലാക്കിയ ശരിയത്ത് നിയമത്തിന്റെ മറപിടിച്ച് ക്രിസ്ത്യാനികൾക്ക് എതിരായ അക്രമങ്ങൾ വർധിച്ചുവരികയാണ് , നൈജീരിയ ഒരു മതേതര രാഷ്ട്രമാണെന്ന് പ്രസ്താവിക്കുന്ന നൈജീരിയയുടെ 1999 ലെ ഭരണഘടനയ്ക്ക് വിരുദ്ധമായി ശരീഅത്ത് നിയമം നിലവിൽ വന്നത് കൂടുതൽ അക്രമത്തിലേക്ക് നയിക്കുകയും. 1,295 പേരുടെ ജീവൻ അപഹരിക്കുകയും ചെയ്തു. ക്രൈസ്തവരെ ഉന്മൂല നാശം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന ബോക്കോഹറാം തീവ്രവാദ സംഘവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഐ എസ് ഐ എ തീവ്രവാദ ഗ്രൂപ്പുകൾക്രിസ്ത്യാനികളുടെ കൃഷിയിടങ്ങൾ തീയിട്ടു നശിപ്പിക്കുക , സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോവുക ,പുരുഷന്മാരെ കൊന്നു കളയുക , എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ ന്യൂന പക്ഷമായ ക്രൈസ്തവരെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിക്കുന്നു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group