പ്രാർത്ഥന: ദൈവവുമായുള്ള സംഭാഷണോപാധിയാണ് :മാർപാപ്പാ

നാം പ്രാർത്ഥിക്കുമ്പോൾ നമ്മളുമായി സംഭാഷണത്തിലേർപ്പെടുന്ന ദൈവം അങ്ങനെ ജീവൻ ദാനമായി നല്കുകയെന്ന സത്താപരമായ കാര്യത്തിൽ പക്വത പ്രാപിക്കാൻ നമ്മെ സഹായിക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ എക്സ് സന്ദേശം.

പ്രാർത്ഥന എന്ന ഹാഷ്ടാഗോടു കൂടി (#Prayer ) ചൊവ്വാഴ്ച (24/09/24) ഫ്രാൻസീസ് പാപ്പാ, “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, അതായത്, മുൻട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

പാപ്പാ കുറിച്ച പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:

“നിനക്കു വേണ്ടത് നീ, #പ്രാർത്ഥനയിലൂടെ, ദൈവത്തോട് ചോദിക്കുകയും, നിൻറെയുള്ളിൽ മറ്റ് ചോദ്യങ്ങൾ ഉയരാൻ തുടങ്ങുകയും ചെയ്യുന്നു. ഈ ചോദ്യങ്ങൾ ദൈവത്തിൻറെതാണ്. അവ നന്മ ചെയ്യാൻ പ്രചോദിപ്പിക്കുകയും ഉപരിയഗാധ സ്നേഹത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു. അങ്ങനെ ദൈവം നമ്മോട് സംഭാഷണത്തിൽ ഏർപ്പെടുകയും യഥാർത്ഥത്തിൽ പ്രാധാനമായ കാര്യത്തിൽ, അതായത്, ജീവൻ ദാനമായി നല്കുക എന്നതിൽ, പക്വത പ്രാപിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m