’40 ഡെയ്സ് ഫോര്‍ ലൈഫ്’ന്റെ പ്രാര്‍ത്ഥന 28-ന്

’40 ഡെയ്സ് ഫോര്‍ ലൈഫ്’ന്റെ പുതിയ പ്രാര്‍ത്ഥനാ കാമ്പയിന്‍ ഈ മാസം ആരംഭിക്കും. “അവര്‍ എത്രമാത്രം ഞങ്ങളെ പീഡിപ്പിക്കുന്നുവോ അത്രമാത്രം ഞങ്ങള്‍ കുരിശിനെ ആശ്ലേഷിക്കും” എന്ന മുദ്രാവാക്യവുമായി സെപ്റ്റംബര്‍ 28ന് ആരംഭിക്കുന്ന പ്രാര്‍ത്ഥനാ കാമ്പയിന്‍ നവംബര്‍ 6-നാണ് അവസാനിക്കുക. ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ന്റെ സ്പെയിനിലെ ആദ്യ ദേശീയ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 10 – 11 തീയതികളിലായി നടന്നിരുന്നു. കോണ്‍ഫറന്‍സില്‍ പ്രോലൈഫ് പ്രവര്‍ത്തകരുടെ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. ക്രൊയേഷ്യ, ജര്‍മ്മനി, കൊളംബിയ, യുകെ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള നേതാക്കള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവന് വേണ്ടി പൊരുതുന്ന സഹോദരങ്ങളെ ഒന്നിപ്പിക്കുന്ന ഒരു പാലമാണിതെന്നും, സ്പെയിനിലെ 21 നഗരങ്ങളിലായി പടര്‍ന്ന് കിടക്കുന്ന പ്രോലൈഫ് പ്രവര്‍ത്തകരെ ഒന്നിപ്പിക്കുന്നതിനുള്ള അവസരമാണിതെന്നും കോണ്‍ഫറന്‍സിനെ കുറിച്ച് സംഘാടകര്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group