ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നില്‍ മൗനപ്രാര്‍ത്ഥന നടത്തുവാന്‍ അനുമതി ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പതിനായിരങ്ങളുടെ നിവേദനം. മൗനപ്രാര്‍ത്ഥന നടത്തുന്നതിനുള്ള അവകാശം സംരക്ഷിക്കാൻ യുകെയുടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന നിവേദനത്തിൽ ഏകദേശം 60,000 ആളുകളാണ് ഒപ്പുവെച്ചിരിക്കുന്നത്. നിശബ്ദ പ്രാർത്ഥനയെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതിൽ നിന്ന് ഭരണകൂടം മാറി നില്‍ക്കണമെന്ന് പ്രധാനമന്ത്രി കിയേർ സ്റ്റാമെറിനോട് നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
ഭ്രൂണഹത്യ ക്ലിനിക്കുകൾക്ക് പുറത്തുള്ള പ്രാര്‍ത്ഥന, പ്രോലൈഫ് പ്രകടനങ്ങൾ എന്നിവ നിരോധിക്കുന്നതിലേക്ക് നയിക്കുന്ന “ബഫർ സോണ്‍” നിയമങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ഭരണകൂടം കേസ് ഫയല്‍ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് സംഘടനയായ “അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം” നിവേദനവുമായി രംഗത്തു വന്നിരിക്കുന്നത്. പബ്ലിക് സ്പേസ് പ്രൊട്ടക്ഷൻ ഓർഡേഴ്സ് എന്നും അറിയപ്പെടുന്ന ബഫർ സോൺ നിയമങ്ങൾ ചിന്തയും സംസാരവും നിയന്ത്രിക്കുന്ന ‘സെൻസർഷിപ്പ് സോണുകളായി’ മാറിയെന്ന് നിവേദനത്തില്‍ പരാമര്‍ശമുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m