മെത്രാന്‍മാരുടെ സിനഡിന്റെ മെത്തഡോളജി കമ്മീഷന്‍ അംഗമായി കന്യാസ്ത്രീ…

ദക്ഷിണാഫ്രിക്ക:മെത്രാന്‍മാരുടെ സിനഡന്റെ മെത്തഡോളജി കമ്മീഷന്‍ അംഗമായി ദക്ഷിണാഫ്രിക്കയിലെ മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ദി പ്രെഷ്യസ് ബ്ലഡ്സഭാംഗമായ സിസ്റ്റര്‍ ഹെര്‍മെനെഗില്‍ഡ് മകോറോ തെരഞ്ഞെടുക്കപ്പെട്ടു.തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ദൗത്യം സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നുവെന്ന് സിസ്റ്റര്‍ മകോറോ പറഞ്ഞു.സിനഡ് സെക്രട്ടറി ജനറൽ കർദ്ദിനാൾ മരിയോ ഗ്രെക്കിന്റെ കത്ത് വായിച്ചപ്പോൾ, ഈ ദൗത്യം സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലായിരുന്നുവെന്നും സിസ്റ്റർ പറഞ്ഞു .സ്ത്രീകള്‍ക്കുള്ള പ്രാതിനിധ്യവും കര്‍മ്മശേഷിയുടെയും അംഗീകാരവും, അവരുടെ കഴിവിനെ സഭ അംഗീകരിക്കുന്നതിന്റെ ഉദാഹരണവുമായിട്ടാണ് സിസ്റ്റര്‍ മക്കോറോ തന്റെ പുതിയ നിയമനത്തെ നോക്കി കാണുന്നത്. സിനഡിന്റെ അണ്ടർസെക്രട്ടറിമാരിൽ ഒരാളായ സിസ്റ്റര്‍ നതാലി ബെക്വാർട്ടിന്റെ മേല്‍നോട്ടത്തിലുള്ള 9 അംഗ കമ്മീഷനിലേക്കാണ് സിസ്റ്റര്‍ മക്കോറോ നിയമിക്കപ്പെട്ടിരിക്കുന്നത്.
ത്രിരാഷ്ട്ര ദക്ഷിണാഫ്രിക്കൻ കാത്തലിക് ബിഷപ്പ് കോൺഫറൻസിന്റെ (എസ്.എ.സി.ബി.സി) മുൻ സെക്രട്ടറിയായും സിസ്റ്റർ മക്കോറോ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group