മയാമി അപകടം: അപലപിച്ച് കത്തോലിക്ക സഭാ

അമേരിക്കയില്‍ ബഹുനില കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ അപലപിച്ച് കത്തോലിക്കാ സഭാ നേതൃത്വം.
അപകടത്തിൽ പരിക്കേറ്റവർക്കും മൃതിയടഞ്ഞവർക്കും പ്രാർത്ഥനയും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി
മിയാമി ആർച്ച് ബിഷപ്പ് തോമസ് വെൻസ്‌കി അറിയിച്ചു .
ഫ്‌ളോറിഡയിലെ മയാമിക്കു സമീപം വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് 12 നിലയുള്ള ബഹുനില കെട്ടിടം തകർന്നു വീണത്.
തകര്‍ന്നുവീണ കെട്ടിടത്തിന് 40 വര്‍ഷത്തെ പഴക്കമുണ്ട്. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തതിനു തുല്യമാണ് സിസിടിവി ദൃശ്യങ്ങളെന്നു മയാമി ബീച്ച് പോലീസ് പറഞ്ഞു. കെട്ടിടം ഇടിഞ്ഞുവീണതിന്റെ കാരണം അജ്ഞാതമായി തുടരുകയാണ്.
നാലു പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കണ്ടെത്താനുള്ള 159 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 102 പേരെ ഇതുവരെ രക്ഷപ്പെടുത്തി എന്നാണ് പുതിയ റിപ്പോർട്ട്.
ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി അടിയന്തര സഹായം എത്തിക്കുവാനും,
ദുരന്തം ബാധിച്ച എല്ലാവർക്കുവേണ്ടിയും വെള്ളിയാഴ്ച സർഫ്സൈഡിലെ സെന്റ് ജോസഫ് പള്ളിയിൽ പരിശുദ്ധ കുർബാന അർപ്പിക്കുമെന്നും ബിഷപ് അറിയിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group