പ്രതിസന്ധികളിൽ വിജയം വരിക്കുവാൻ പരിശുദ്ധാത്മാവിനോടുള്ള ജപം..

സ്രഷ്ടാവായ പരിശുദ്ധ ആത്മാവേ! എഴുന്നള്ളിവരിക. അങ്ങേ ദാസരുടെ ബോധങ്ങളെ സന്ദർശിക്കുക, അങ്ങുന്ന് സൃഷ്ടിച്ച ഹൃദയങ്ങളെ അങ്ങേ ഉന്നതമായ പ്രസാദവരത്താൽ പൂരിപ്പിക്കണമേ.

അങ്ങ് ആശ്വാസ പ്രദനും ഉന്നതനായ ദൈവത്തിൻ്റെ ദാനവും, ജീവനുള്ള ഉറവയും, അഗ്നിയും, സ്നേഹവും, ആത്മീയ അഭിഷേകവുമാകുന്നു.അങ്ങുന്ന് ഏഴുവിധ ദാനങ്ങളോടുകൂടിയവനും പിതാവിൻ്റെ വലതുകൈയ്യുടെ വിരലുമാകുന്നു.
അങ്ങ് പിതാവിൻ്റെ ശരിയായ വാഗ്ദാനവും നാവിന് പ്രസംഗവരം നൽകുന്നവനുമാകുന്നു.ഇന്ദ്രിയങ്ങൾക്കു ജ്ഞാനപ്രകാശം കൊടുത്ത്,ഹൃദയങ്ങളിൽ സ്നേഹം ചിന്തി ഞങ്ങളുടെ ശരീര ബലഹീനതയെ നിത്യശക്തിയാൽ ബലപ്പെടുത്തണമേ.

ശത്രുവിനെ ദൂരെയകറ്റി, സമാധാനം നൽകി, ഞങ്ങൾക്ക് വഴികാട്ടിയായിരുന്ന്, സകല തിന്മയിൽനിന്നും ഞങ്ങൾ ഒഴിവാൻ കൃപ ചെയ്യണമേ.അങ്ങുവഴിയായി പിതാവിനേയും പുത്രനേയും ഇവരിരുവരുടെയും അരൂപിയായ അങ്ങയേയും അറിഞ്ഞ് എല്ലാഴ്പ്പോഴും വിശ്വസിക്കുന്നതിന് കൃപചെയ്യണമെ.

പിതാവായ ദൈവത്തിനും അവിടുത്തെ ഏകസുതനും ആശ്വാസപ്രദനായ പരിശുദ്ധാത്മാവിനും ഇപ്പോഴും എല്ലായ്പോഴും സ്തുതിയുണ്ടായിരിക്കട്ടെ.
സർവ്വേശ്വരാ!അങ്ങേ അരൂപിയെ അയയ്ക്കുക അപ്പോൾ സകലവും സൃഷ്ടിക്കപ്പെടും.
അപ്പോൾ ഭൂമുഖം അങ്ങുന്ന് പുതുതാക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group