ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ‘വിലാപമതിലിൽ’ പ്രാർഥനയും തോറ സമർപ്പണവും നടക്കും

ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാർഷികദിനമായ ഒക്ടോബർ ഏഴിന്, ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി പ്രത്യേക പ്രാർഥനനടക്കും.

‘വിലാപമതിലിൽ’, പ്രാർഥനയും ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് എഴുതിയ തോറ ചുരുളിന്റെ സമർപ്പണവും ഉണ്ടായിരിക്കും. ഈ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യും.

കൂട്ടക്കൊലയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഈ ഒത്തുചേരൽ നടത്തപ്പെടുന്നത്. മോചിപ്പിക്കപ്പെട്ട ബന്ദികൾ, IDF സൈനികർ, സുരക്ഷാസേനകൾ, ദുഃഖിതരായ കുടുംബങ്ങൾ, കുടിയൊഴിപ്പിക്കപ്പെട്ടവർ എന്നിവരുൾപ്പെടെ ആയിരക്കണക്കിനാളുകളെ ഈ പ്രത്യേക പ്രാർഥനയിൽ ഒരുമിച്ചുകൂട്ടുന്നു. മെനോമാദിൻ ഫൗണ്ടേഷന്റെ സ്ഥാപകനും പ്രസിഡന്റുമായ ഹൈം തായിബ് ആരംഭിച്ച തോറ ചുരുൾ, മരിച്ചവരെ അനുസ്മരിക്കാനായി, അവരുടെ വിവരങ്ങൾ കഴിഞ്ഞ ഒരു വർഷത്തിലുടനീളം വിവരങ്ങൾ ചേർത്തിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group