ഗുജറാത്തിൽ ഐഎസ് ഭീകരരുടെ സാന്നിദ്ധ്യം; നാല് ഭീകരര്‍ പിടിയില്‍

ഗുജറാത്തിലെ തീരദേശ നഗരമായ പോര്‍ബന്തറില്‍ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിയില്‍. ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സേനയാണ് (എടിഎസ്) ഭീകരരെ പിടികൂടിയത്.

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാന്‍ പ്രവിശ്യയുമായി (ഐഎസ്‌കെപി) ബന്ധമുള്ള ഒരു സ്ത്രീ ഉള്‍പ്പെടെ നാല് ഭീകരരാണ് പിടിയിലായത്. ശ്രീനഗറില്‍ നിന്ന് ഒളിവില്‍ പോയ ഭീകരനെയും എടിഎസ് പിടികൂടിയിട്ടുണ്ട്.

ഉബൈദ് നസീര്‍ മിര്‍, ഹനാന്‍ ഹയാത്ത് ഷാള്‍, മുഹമ്മദ് ഹാജിം ഷാ, സുമേരബാനു മുഹമ്മദ് ഹനീഫ് മാലെക് എന്നിവരാണ് എടിഎസിന്റെ പിടിയിലായത്. ഇവരില്‍ ഉബൈദ് നസീര്‍ മിര്‍, ഹനാന്‍ ഹയാത്ത് ഷാള്‍, മുഹമ്മദ് ഹാജിം ഷാ എന്നിവര്‍ കശ്മീരില്‍ നിന്നുള്ളവരാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group