സിനഡ് ദിനത്തിന്റെ പതിനഞ്ചാം ദിനം അന്തിമ രേഖകളുടെ അവതരണം നടന്നു

സിനഡ് സമ്മേളനം അവസാനിക്കുവാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ അന്തിമ രേഖയുടെ കരട് സിനഡിൽ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്തു.

വത്തിക്കാനിലെ മാധ്യമ ഓഫീസിലെ പ്രതിദിന വാർത്താസമ്മേളനത്തിൽ സംസാരിക്കവേ, മാധ്യമ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റും സിനഡ് വിവരാവകാശ കമ്മീഷൻ പ്രസിഡൻ്റുമായ ഡോ. പൗളോ റുഫിനി “ഞങ്ങൾ ഒരു നിർണായക നിമിഷത്തിൽ എത്തിയിരിക്കുന്നുവെന്നു” പറഞ്ഞു.
സിനഡൽ യാത്രയുടെ ഹൃദയഭാഗത്ത് ആഗോള പ്രേഷിത മിഷൻ ഞായറാഴ്ച്ച നടന്ന വിശുദ്ധരുടെ പ്രഖ്യാപന ശുശ്രുഷ സിനഡ് അംഗങ്ങളിൽ നൽകിയ സന്തോഷവും അദ്ദേഹം എടുത്തു പറഞ്ഞു. സിനഡ് പഠനരേഖയിൽ പരാമർശിക്കുന്ന സഭയുടെ ‘മറ്റുള്ളവരെ ശ്രവിക്കുക’ എന്ന സംരംഭത്തിൻ്റെ ഭാഗമായി ഡിജിറ്റൽ മിഷനറിമാരെ ഓൺലൈനിൽ ഒരുമിച്ചുകൂട്ടിക്കൊണ്ട് നടത്തിയ പ്രാർത്ഥനാ കൂട്ടായ്മയും അദ്ദേഹം പത്രസമ്മേളനത്തിൽ പരാമർശിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group