സാഹോദര്യവും ഐക്യവും കാത്തുസൂക്ഷിക്കുക : ലക്സംബർഗിൽ മാർപാപ്പാ

സുവിശേഷമൂല്യങ്ങൾക്കനുസരിച്ചു സാഹോദര്യവും ഐക്യവും കാത്തുസൂക്ഷിച്ച് ജീവിക്കുവാനും യൂറോപ്പിലെ തങ്ങളുടെ പ്രാധാന്യം തിരിച്ചറിയുക, ഐക്യത്തിലും കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിലും മാതൃകയായി തുടരുക എന്നീ ആഹ്വാനങ്ങൾ മുന്നോട്ടുവച്ച് ലക്സംബർഗിൽ ഫ്രാൻസിസ് പാപ്പാ.

നാല്പത്തിയാറാം അപ്പസ്തോലികയാത്രയുടെ ഭാഗമായി സെപ്റ്റംബർ 26 ന് ലക്സംബർഗിലെത്തിയ ഫ്രാൻസിസ് പാപ്പാ, സാമൂഹ്യ, രാഷ്ട്രീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ നടത്തിയ പ്രഭാഷണത്തിലാണ് ഇപ്രകാരം പറഞ്ഞത്.

ലക്സംബർഗിലെ രാജാവും പ്രധാനമന്ത്രിയും സാമൂഹ്യ, രാഷ്ട്രീയ, നയതന്ത്ര വിഭാഗങ്ങളിലുള്ള വ്യക്തികളും ഉൾപ്പെട്ട സദസ്സിൽ, തനിക്ക് നൽകപ്പെട്ട സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ വിവിധ ഭാഷാ, സംസ്‌കാരങ്ങളുടെ അതിർവരമ്പായി നിൽക്കുന്ന ലക്സംബർഗ്, യൂറോപ്പുമായി ബന്ധപ്പെട്ട ചരിത്രപരമായ പല സംഭവങ്ങളുടെയും സംഗമവേദിയായി മാറുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group