ഒൻപത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി

ന്യൂ ഡല്‍ഹി: രാജസ്ഥാൻ, തെലങ്കാന, സിക്കിം, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, മേഘാലയ, മഹാരാഷ്ട്ര, പഞ്ചാബ്-ചണ്ഡീഗഢ്, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ പുതിയ ഗവർണർമാരെ നിയമിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുർമു.

ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതിഭവൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഹരിഭാഹു കിസൻറാവു ബാഗ്ഡെയാണ് രാജസ്ഥാൻ ഗവർണർ. ജിഷ്ണു ദേവ് വർമയെ തെലങ്കാന ഗവർണറായും ഓം പ്രകാശ് മാത്തൂറിനെ സിക്കിമിലും സന്തോഷ് കുമാർ ഗാങ്വാറിനെ ഝാർഖണ്ഡിലും രമണ്‍ ദേകയെ ഛത്തീസ്ഗഢിലും ഗവർണറായി നിയമിച്ചു.

മേഘാലയ ഗവർണറായി സി.എച്ച്‌. വിജയശങ്കറിനെയും, സി.പി. രാധാകൃഷ്ണനെ മഹാരാഷ്ട്രയുടെയും പുതിയ ഗവർണറാക്കും.

ഗുലാബ് ചന്ദ് കഠാരിയയെ പഞ്ചാബ് ഗവർണറായും ചണ്ഡീഗഢ് അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു. ലക്ഷ്മണ്‍ പ്രസാദ് ആചാര്യയാണ് അസം ഗവർണർ. ഇദ്ദേഹത്തിന് മണിപ്പുർ ഗവർണറുടെ അധികചുമതലയും നല്‍കിയിട്ടുണ്ട്.

കെ. കൈലാഷ്നാഥനാണ് പുതുച്ചേരിയുടെ പുതിയ ലെഫ്റ്റനന്റ് ഗവർണർ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m