വത്തിക്കാൻ അധികൃതർക്ക് നന്ദിയർപ്പിച്ച് ഉക്രൈൻ പ്രസിഡൻ്റ്

രണ്ടു വൈദികരുടെ മോചനത്തിന് സഹായിച്ച വത്തിക്കാൻ അധികൃതർക്ക് നന്ദിയർപ്പിച്ച് ഉക്രൈൻ പ്രസിഡൻ്റ്.

2022-ൽ റഷ്യ തടവിലാക്കിയ വൈദികരുടെ മോചനത്തിനു സാധ്യമായ സഹായങ്ങളെല്ലാം നൽകിയ മാർപാപ്പയ്ക്കും വത്തിക്കാൻ നയതന്ത്ര പ്രതിനിധികൾക്കും നന്ദിയർപ്പിക്കുന്നതായി ഉക്രേനിയൻ പ്രസിഡന്റ്വ്ളോഡൈമർ സെലെൻസ‌ിയും ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ
സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ്
ഷെവ്ചുക്കും എക്സൽ പോസ്റ്റ് പങ്കുവെച്ചു.

ഫാ. ഇവാൻ ലെവിറ്റ്സ്ക‌ി, ഫാ. ബോധൻ ഹെലെറ്റ എന്നീ വൈദികരാണ്
മോചിപ്പിക്കപ്പെട്ടത്. ഉക്രൈനുമായുള്ള, തടവുപുള്ളികളുടെ കൈമാറ്റത്തിൽ റഷ്യ മോചിപ്പിച്ച പത്തു വ്യക്തികളിലുൾപ്പെട്ട ഈ വൈദികർ, മോസ്റ്റ് ഹോളി റിഡീമർ (റിഡംപ്റ്ററിസ്റ്റുകൾ) കോൺഗ്രിഗേഷനിലെ അംഗങ്ങളാണ്. 2022 നവംബർ 16-നാണ് ഈ വൈദികരെ റഷ്യൻസൈന്യം തടവിലാക്കിയത്. വളരെക്കാലമായി അവർ എവിടെയാണെന്ന് ഒരു വാർത്തയും ഉണ്ടായിരുന്നില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group