മുളകിനും വെളിച്ചെണ്ണയ്ക്കും വില കുറച്ചു; 13 സബ്സിഡി സാധനങ്ങള്‍ വിപണിയേക്കാള്‍ 35 ശതമാനം വിലക്കുറവിലെന്ന് സപ്ലൈകോ

സപ്ലൈകോ വില്‍പനശാലകളില്‍ മുളകിന്റെ സബ്സിഡി വില അരക്കിലോയ്ക്ക് 86. 10 രൂപയില്‍ നിന്നും 78.75 രൂപയായി പുതുക്കി നിശ്ചയിച്ചു.

നാളെ മുതലാണ് കുറഞ്ഞ വില നിലവില്‍ വരിക. വെളിച്ചെണ്ണ അര ലിറ്റർ സബ്സിഡി ഉള്‍പ്പെടെ ഒരു ലിറ്ററിന് 142.80 രൂപയായും പുതുക്കി നിശ്ചയിച്ചു.

152.25 രൂപയായിരുന്നു നേരത്തെ വില. അഞ്ച് ശതമാനം ജിഎസ്ടി ഉള്‍പ്പെടെയുള്ള വിലയാണിത്. 13 ഇനം സബ്സിഡി സാധനങ്ങള്‍ പൊതുവിപണി യില്‍ നിന്ന് 35 ശതമാനത്തോളം വിലക്കിഴിവിലാണ് സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ലഭിക്കുക.

ചെറുപയർ (ഒരു കിലോഗ്രാം) 92 രൂപ, ഉഴുന്ന് ബോള്‍ (ഒരു കിലോഗ്രാം) 95 രൂപ, വൻ കടല (ഒരു കിലോഗ്രാം) 69 രൂപ, വൻപയർ (ഒരു കിലോഗ്രാം) 75 രൂപ, തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 11 1 രൂപ എന്നിങ്ങനെയാണ് സബ്സിഡി വില.

മല്ലി (500ഗ്രാം) 40.95 രൂപ, പഞ്ചസാര (ഒരു കിലോഗ്രാം) 28.35രൂപ എന്നിങ്ങനെയാണ് ജി എസ് ടി ഉള്‍പ്പെടെയുള്ള വില.

ജയ അരി (ഒരു കിലോഗ്രാം) 29 രൂപ, കുറുവ, മട്ട എന്നീ അരികള്‍ക്ക് ഒരു കിലോഗ്രാം 30 രൂപ വീതം, പച്ചരി (ഒരു കിലോഗ്രാം) 26 രൂപ എന്നീ നിരക്കിലാണ് സപ്ലൈകോയില്‍ സാധനങ്ങള്‍ നല്‍കുക.

സപ്ലൈകോ സൂപ്പർമാർക്കറ്റുകളില്‍ അരി ഒഴികെയുള്ള മറ്റ് ഇനങ്ങള്‍ക്ക് പാക്കിങ് ചാർജ് രണ്ടു രൂപ ഈടാക്കും.

എക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ വിലനിലവാരപ്രകാരം പൊതു വിപണി വില (ഒരു കിലോഗ്രാം വീതം) താഴെ പറയും പ്രകാരമാണ്:

ചെറുപയർ 145.79, ഉഴുന്ന് ബോള്‍ 148.71, വൻകടല 108.43, വൻപയർ 111.07, തുവരപ്പരിപ്പ് 182.93, മുളക് 219.64, മല്ലി 119.86, പഞ്ചസാര 43.79, വെളിച്ചെണ്ണ 174 , ജയ അരി 44.92, കുറുവ അരി 44.89, മട്ട അരി 51.36, പച്ചരി 40.21. പൊതു വിപണിയില്‍ നിന്നും 10 മുതല്‍ 30 ശതമാനം വരെ വിലകുറച്ച്‌ സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കളും സപ്ലൈകോയില്‍ ലഭ്യമാക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group