രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ആ​ഷ് സെ​മി​ത്തേ​രി ക​​​ണ്ണൂ​​​രിൽ

കണ്ണൂർ: ഭാരതത്തിലെ ആദ്യത്തെ ആഷ് സെ​മി​ത്തേ​രി കണ്ണൂരിൽ.

ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ത​​​ളി​​​പ്പ​​​റ​​​മ്പ് ഫൊ​​​റോ​​​ന​​​യി​​​ൽ​​​പ്പെ​​​ട്ട ക​​​ണ്ണൂ​​​ർ മേ​​​ലെ​​​ചൊ​​​വ്വ സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി ദേ​​​വാ​​​ല​​​യ​​​ത്തി​​​ലാ​​​ണ് ആ​​​ഷ് സെ​​​മി​​​ത്തേ​​​രി സ്ഥാ​​​പി​​​ച്ച​​​ത്.

പ​​​ള്ളി​​​യു​​​ടെ ചു​​​മ​​​രി​​​നോ​​​ടു ചേ​​​ർ​​​ന്ന് മൂ​​​ന്നു നി​​​ര​​​യി​​​ൽ 39 അ​​​റ​​​ക​​​ളി​​​ലാ​​​ണ് ഇ​​​ത് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. വി​​​ദേ​​​ശ​​​ത്ത് ഇ​​​ത്ത​​​രം സെ​​​മി​​​ത്തേ​​​രി​​​ക​​​ൾ നി​​​ല​​​വി​​​ലു​​​ണ്ട്.​ സെ​​​മി​​​ത്തേ​​​രി​​​ക​​​ളി​​​ലെ സ്ഥ​​​ല​​​പ​​​രി​​​മി​​​തി പ​​​ല​​​പ്പോ​​​ഴും പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്‌​​​ടി​​​ക്കാ​​​റു​​​ണ്ട്. ഇ​​​തി​​​നു​​​ള്ള ബ​​​ദ​​​ലാ​​​ണ് ആ​​​ഷ് സെ​​​മി​​​ത്തേ​​​രി.

പൊ​​​തു​​​ശ്മ​​​ശാ​​​ന​​​ങ്ങ​​​ളി​​​ൽ സം​​​സ്ക​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ മ​​​ര​​​ണാ​​​ന​​​ന്ത​​​ര ച​​​ട​​​ങ്ങ് പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ത്തും. തു​​​ട​​​ർ​​​ന്ന് ശേ​​​ഷി​​​പ്പ് ഓ​​​രോ അ​​​റ​​​യി​​​ലും സ്ഥാ​​​പി​​​ക്കും. ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് മെ​​​ഴു​​​കു​​​തി​​​രി തെ​​​ളി​​​ച്ച് പ്രാ​​​ർ​​​ത്ഥിക്കാ​​​നും ഇ​​​വി​​​ടെ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​തോ​​​മ​​​സ് കു​​​ള​​​ങ്ങാ​​​യി പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി നാ​​​ലി​​​ന് അ​​​ന്ത​​​രി​​​ച്ച മേ​​​ലെ​​​ചൊ​​​വ്വ​​​യി​​​ലെ ക​​​ട്ട​​​ക്ക​​​യം ലൈ​​​സാ​​​മ്മ സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ ശേ​​​ഷി​​​പ്പാ​​​ണ് ആ​​​ഷ് സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി അ​​​ട​​​ക്കം ചെ​​​യ്ത​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group