ദക്ഷിണാഫ്രിക്കയിൽ, പരിശുദ്ധ കുർബാനയ്ക്കായി തയ്യാറെടുക്കുന്നതിനിടയിൽ വൈദികൻ അക്രമിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ സാനീൻ കത്തോലിക്കാ രൂപതയിൽ സേവനമനുഷ്ഠിക്കുന്ന മിഷനറി സൊസൈറ്റി ഓഫ് സെന്റ് പാട്രിക് (കിൽറ്റെഗൻ ഫാദേഴ്സ്) അംഗമായ ഫാ. വില്യം ബാൻഡ ആണ് കൊല്ലപ്പെട്ടത്. ട്രിനിറ്റി കത്തീഡ്രൽ ദൈവാലയത്തിൽ വച്ചായിരുന്നു സംഭവം.
വളരെ മാന്യമായി വസ്ത്രം ധരിച്ച ഒരാളായിരുന്നു വൈദികനെ ആക്രമിച്ചതെന്നും വൈദികൻ പ്രാർത്ഥിക്കുമ്പോൾ അയാൾ അദ്ദേഹത്തിനൊപ്പം ഇരിക്കുകയായിരുന്നുവെന്നും തുടർന്ന് പരിശുദ്ധ ബലിയർപ്പിക്കുന്നതിനായി ഒരുങ്ങുന്നതിനിടയിൽ കൊലപ്പെടുത്തുകയായിരുന്നുവെന്നും സൗത്ത് ആഫ്രിക്കയിലെ ഫാർ നോർത്ത് ബുള്ളറ്റിൻ വെളിപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group