എത്യോപ്യയെ സഹായിക്കാൻ UK സർക്കാരിനോട് ആവശ്യപ്പെട്ട് മെത്രാന്മാർ

എത്യോപ്യയയിൽ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര സംഘർഷത്തിൽ ഇടപെടാൻ ബ്രിട്ടീഷ് സർക്കാരിനോട് ഇംഗ്ലണ്ട് മെത്രാൻ സഭ, ആഫ്രിക്കൻ പ്രതിനിധി പോൾ സ്വാർബിക് ആവശ്യപ്പെട്ടു. നവംബർ മുതൽ എത്യോപ്യയിൽ ഫെഡറൽ സർക്കാരും ടൈഗേയുടെ പ്രാദേശിക സർക്കാരും തമ്മിൽ നടക്കുന്ന ആഭ്യന്തര സംഘർഷം മേഖലയിലെ ജനജീവിതത്തെ ദുസ്സഹമാക്കികൊണ്ടിരിക്കുന്നു . സംഘർഷ രൂക്ഷമായ സാഹചര്യത്തിൽ ലക്ഷക്കണക്കിന് ആൾക്കാർ മേഖലയിൽ നിന്ന്കുടിയൊഴിപ്പിക പെട്ടു . കാർഷിക മേഖല പൂർണമായും തകർന്നു ഭാവിയിൽ പട്ടിണി മരണങ്ങൾ ഉണ്ടായേക്കും എന്ന് UN മുന്നറിയിപ്പ് നൽകുന്നു . ഈ സാഹചര്യത്തിൽ ആക്രമണവും പട്ടിണിയും ഇല്ലാതാക്കാൻ മേഖലയിൽ സമാധാനത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ തുടരണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ബ്രിട്ടീഷ് സർക്കാറിന് ബിഷപ്പ് പോൾ സ്വാർബിക് കത്തയച്ചത്. എത്യോപ്യയിലെ പ്രാദേശിക സഭയോടും ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് ആഫ്രിക്കൻ ഗവണ്മെന്റിനും ബിഷപ്പ് കത്തയച്ചു .സംഘർഷത്തിന്റെ മറവിൽ വ്യാപകമായ ലൈംഗിക ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാനും കത്തിൽ ആവശ്യപ്പെടുന്നു .

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group