കുമ്പസാര രഹസ്യം വെളിപ്പെടുത്താതിരുന്നതിന്റെ പേരിൽ കൊല്ലപ്പെട്ട വൈദികനെ അനുസ്മരിച്ച് ഗ്വാട്ടിമാലൻ സഭ നേതൃത്വം.
ഫാ. അഗസ്റ്റോ റാമിരെസ് മൊണസ്റ്റേരോ എന്ന ഫ്രാൻസിസ്കൻ വൈദികന്റെ രക്തസാക്ഷിത്വത്തിന്റെ 40-ാം വാർഷികമാണ് ഗ്വാട്ടിമാലൻ സഭ ആഘോഷിച്ചത്. 1983 നവംബർ 6 ന് അജ്ഞാതരുടെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
1980 കളിൽ വിശ്വാസത്തിൻ്റെ പേരിൽ ധാരാളം വൈദികർ ഗ്വാട്ടിമാലയിൽ കൊല്ലപ്പെട്ടിരുന്നു. ഗ്വാട്ടിമാലയിലെ വാഴ്ത്തപ്പെട്ട സ്റ്റാൻലി റോഥറും അതിൽ ഉൾപ്പെടുന്നു.
ദീർഘമായ സമയം കുമ്പസാരക്കൂട്ടിൽ ചെലവഴിച്ചിരുന്ന ഫാ. അഗസ്റ്റോയെ ഒരു വിശുദ്ധനായിട്ടാണ് ആളുകൾ കരുതിയിരുന്നത്. കുമ്പസാരമെന്ന കൂദാശയോടുള്ള അദ്ദേഹത്തിന്റെ ആഴമായ ഭക്തിയാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group