ജൂതർക്കെതിരായി ലോകമെമ്പാടും നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പാ

ഇസ്രായേൽ – ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ലോകമെമ്പാടുമുള്ള ജൂതന്മാർക്കെതിരായ ആക്രമണങ്ങളുടെ ഭയാനകമായ വർദ്ധനവിനെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ.ആക്രമങ്ങളെ അപലപിച്ച് വത്തിക്കാൻ ഇറക്കിയ കത്തിലാണ് പരാമർശം.

ജൂതന്മാർക്കും ഇസ്രയേലിനും എതിരായ തെറ്റായ വിവരങ്ങളുടെയും വാർത്തകളുടെയും വിദ്വേഷ പ്രചാരണത്തിന്റെയും കുത്തൊഴുക്കിൽ ധാർമ്മികവും ആശയപരവുമായ വ്യക്തതയുടെ വിളക്കുമാടമായി പ്രവർത്തിക്കാൻ കത്തോലിക്കാ സഭയോട് ആവശ്യപ്പെട്ട് നൂറുകണക്കിന് റബ്ബിമാരും പണ്ഡിതന്മാരും ഒപ്പിട്ട് നവംബറിൽ സമർപ്പിച്ച അപ്പീലിന് മറുപടിയായാണ് പരിശുദ്ധ പിതാവിൻ്റെ പുതിയ പ്രഖ്യാപനവും കത്തും.

ഇസ്രായേൽ അംബാസഡർ റാഫേൽ ഷൂട്സ് പരിശുദ്ധ പിതാവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു പാപ്പയുടെ പ്രസ്താവന. “എൻ്റെ ഹൃദയം നിങ്ങളോട്, വിശുദ്ധ ഭൂമിയോട്, അതിൽ വസിക്കുന്ന എല്ലാ ജനങ്ങളോടുമൊത്താണ്. ഇസ്രായേലികളിലും പാലസ്തീനികളിലും, എല്ലാവരിലും സമാധാനത്തിനുള്ള ആഗ്രഹം നിലനിൽക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു എന്നും പാപ്പാ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group