അള്‍ത്താരയുടെ വിശുദ്ധി സ്വന്തം ജീവിതത്തിൽ കാത്തു സൂക്ഷിക്കുന്നവരാകണം വൈദികർ : ഡോ. തിയഡോഷ്യസ് മെത്രാപ്പൊലീത്താ

കൊച്ചി : അള്‍ത്താരയുടെ വിശുദ്ധി സ്വന്തം ജീവിതത്തിൽ കാത്തു സൂക്ഷിക്കുന്നവരാകണം വൈദികരെന്ന് ഉദ്ബോധിപ്പിച്ച് മലങ്കര മാര്‍ത്തോമ്മാ സഭ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ. ശബ്ദകോലാഹലങ്ങളിലല്ല, ക്രിസ്തുവിനെ പറയാതെ പറയുന്നവരാകണം വൈദികരെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ത്തോമ്മാ സഭയിലെ വൈദികരുടെ വാര്‍ഷിക സമ്മേളനം പത്തനംതിട്ട ചരല്‍ക്കുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനീതിയുടെ ഘടനകളുമായി കൂട്ടുകച്ചവടത്തിനോ, നവ മാധ്യമ സംസ്‌കാരത്തില്‍ തിന്‍മയുടെ പ്രവാചകരോ ആയി വൈദികർ മാറരുതെന്നും, ആര്‍ജജവ, ആധിപത്യ, അധീശത്വ, വ്യവഹാരങ്ങളില്‍ നിന്നും വൈദികര്‍ ഒഴിഞ്ഞു നില്‍ക്കണമെന്നും അധികാരം ഉറപ്പിക്കുകയല്ല പൗരോഹിത്യത്തിന്റെ ലക്ഷ്യം, ദൈവ ജനത്തിന്റെ കൂട്ടായ്മക്കായി സഭയെ പരിവര്‍ത്തിപ്പിക്കുകയാകണം. പലകാരണങ്ങളാല്‍ ജീവന് വെല്ലുവിളി നേരിടുകയാണ്. ശ്വാസം മുട്ടല്‍ മനുഷ്യന് മാത്രമല്ല, ഇതര ജീവജാലങ്ങളും പ്രകൃതിയിലുണ്ട്. ബന്ധങ്ങളുടെ വീണ്ടെടുപ്പാണ് ശ്വാസം മുട്ടിക്കുന്ന ലോകത്തിന്റെ വിടുതലിന് ആവശ്യമെന്നും മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group