കർദ്ദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസിനെ അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായി നിയമിച്ച് ഫ്രാന്‍സിസ് മാർപാപ്പ

വികാരി ജനറാള്‍ കർദ്ദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസിനെ വത്തിക്കാനിലെ അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായി നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. എഴുപതു വയസ് പ്രായമുള്ള കർദ്ദിനാൾ ഡൊണാറ്റിസ് 2017 മുതൽ റോം രൂപതയുടെ ഭരണപരമായ കാര്യങ്ങള്‍ക്ക് മേൽനോട്ടം വഹിച്ചു വരികയായിരുന്നു. അതേസമയം റോമിലെ വികാരിയായി മറ്റാരെയും ഫ്രാന്‍സിസ് പാപ്പ നിയമിച്ചിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. റോം രൂപതയില്‍ ഫ്രാൻസിസ് മാർപാപ്പ കൊണ്ടുവരുന്ന പ്രധാന പരിഷ്കാരത്തിലെ ഏറ്റവും പുതിയ മാറ്റമാണ് കര്‍ദ്ദിനാള്‍ ഡൊണാറ്റിസിൻ്റെ സ്ഥാനകൈമാറ്റം.

ഒരു ദശാബ്ദത്തിലേറെ നീണ്ട അപ്പസ്തോലിക് പെനിറ്റൻഷ്യറി തസ്‌തികയിൽ നിന്ന് വിരമിക്കുന്ന കർദ്ദിനാൾ മൗറോ പിയാസെൻസയുടെ പിൻഗാമിയായാണ് കര്‍ദ്ദിനാള്‍ ഡൊണാറ്റിസ് എത്തുന്നത്. അപ്പസ്തോലിക് പെനിറ്റൻഷ്യറിയെ ‘കരുണയുടെ കോടതി’ എന്നാണ് വിളിക്കുന്നത്. പാപ മോചനം, ദണ്ഡവിമോചനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാനും പഠിക്കാനും മാര്‍പാപ്പയ്ക്കു മുന്നില്‍ വിഷയം അവതരിപ്പിക്കാനും റോമന്‍ കൂരിയായുടെ കീഴിലുള്ള അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ ഡിക്കാസ്റ്ററിയ്ക്കാണ് ഉത്തരവാദിത്വം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m