ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ സംഭാവനകളെ അംഗീകരിക്കുന്ന പ്രധാനമന്ത്രിക്കൊപ്പം അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉയരാന്‍ കഴിയുന്നില്ല : മാർ ബിഷപ്പ് പീറ്റര്‍ മച്ചാഡോ

ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ സംഭാവനകളെ അംഗീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉയരാന്‍ കഴിയുന്നില്ലെന്ന് ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ. മംഗളൂരു സെന്‍റ് ജെറോസ കോണ്‍വെന്‍റ് സ്കൂളിലുണ്ടായ സംഭവങ്ങളില്‍ ക്രൈസ്തവര്‍ക്കുണ്ടായ വേദനയറിയിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പിലാണ് ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോയുടെ വികാരഭരിതമായ പ്രസ്താവന .

ക്രൈസ്തവര്‍ വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളില്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെ കുറിച്ച് ക്രിസ്തുമസ് ദിനത്തില്‍ പ്രധനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശം അനുസ്മരിച്ച ആര്‍ച്ച് ബിഷപ്പ് എന്നാല്‍ രാജ്യത്തുള്ള അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിസ്സാര രാഷ്ട്രീയത്തിനും വിദ്വേഷ പ്രസംഗങ്ങള്‍ക്കും മപ്പുറം വളരാനായില്ലെന്നും വ്യക്തമാക്കി.

ക്രിസ്ത്യന്‍ സമൂഹത്തിനും അതിന്‍റെ സമര്‍പ്പിതരായ നേതാക്കൾക്കും എതിരെ തെറ്റായ ആരോപണങ്ങളും അവഹേളനങ്ങളും ഉണ്ടെങ്കിലും, ഞങ്ങള്‍ സമൂഹത്തെ, പ്രത്യേകിച്ച് ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സേവിക്കുകയും മികച്ച സേവനം നല്‍കുകയും അവരെ എതിര്‍ക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുമെന്നും വികാര നിര്‍ഭരമായ വാര്‍ത്താകുറിപ്പിലൂടെ ആര്‍ച് ബിഷപ്പ് വ്യക്തമാക്കി.പിതാവേ അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ക്കറിയില്ല ഇവരോട് ക്ഷമിക്കേണമേ എന്ന വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളോടെയാണ് വാര്‍ത്താ കുറിപ്പ് ആര്‍ച് ബിഷപ്പ് അവസാനിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group