പ്രോലൈഫ് സമിതിയുടെ ഭിന്നശേഷി ക്ഷേമ പദ്ധതി ആരംഭിച്ചു

കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വലിയ കുടുംബങ്ങളിലെ ഭിന്നശേഷിയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കായുള്ള ‘ഹോളി ഫാമിലി എന്‍ഡോവ്മെന്‍റ് പദ്ധതി’ക്ക് തുടക്കം.

സീറോ മലബാര്‍ സഭയുടെ കൂരിയ മെത്രാൻ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

ഭൂമിയില്‍ ജനിക്കുന്ന ഒരോ കുഞ്ഞും ഈ ലോകത്തിന് വലിയ അനുഗ്രഹവുമായിട്ടാണ് കടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്‍റെ നിലനില്‍പ്പും പ്രകൃതിയുടെ സംരക്ഷണവും ദൈവം മനുഷ്യരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഉദരത്തിലെ കുഞ്ഞിന് പിറക്കുവാനുള്ള സാഹചര്യം ഒരുക്കുവാന്‍ ഒരോ കുടുംബത്തിനും ചുമതലയുണ്ടെന്നും അതിന് പിന്തുണ നല്‍കുവാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗര്‍ഭഛിദ്രത്തില്‍ നിന്നും കൗണ്‍സിലിങ് വഴി നിരവധി കുടുംബങ്ങളെ രക്ഷിക്കുവാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളിലെ കുട്ടായ്മ വലിയ സന്തോഷത്തിനും ഐശ്വര്യത്തിനും ഇടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവന്‍റെ സംരക്ഷണത്തിനു വേണ്ടി സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന പ്രൊ ലൈഫ് ശുശ്രുഷകരെ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുമോദിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group