തലശ്ശേരി മൈനർ സെമിനാരി അസി. റെക്ടർ വാഹനാപകടത്തിൽ മരിച്ചു; മൂന്ന് വൈദികർക്ക് പരിക്ക്

ദേശീയപാതയിൽ വടകരയ്ക്ക് അടുത്തുണ്ടായ വാഹനാപകടത്തിൽ തലശേരി മൈനർ സെമിനാരി അസി. റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലിന് ദാരുണാന്ത്യം. ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലേ മുക്കാളിയിലായിരുന്നു അപകടം.

ഫാ. മനോജ് ഒറ്റപ്ലാക്കലും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ദേശീയപാതയോരത്ത് നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഫാ. ജോർജ്ജ് കരോട്ട്, ഫാ. പോൾ മുണ്ടോളിക്കൽ, ഫാ. ജോസ് പണ്ടാരപറമ്പിൽ എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റ മൂന്നു പേരെയും വടകര പാർക്കോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഫാ.മനോജിനെ രക്ഷിക്കാനായില്ല.

ഫാ. മനോജ് ഒറ്റപ്ലാക്കലും സംഘവും പാലായിൽ നിന്ന് തലശ്ശേരിയിലേക്ക് പോകവെയാണ് അപകടം സംഭവിക്കുന്നത്. അപകടത്തിൽപെട്ട വാഹനം ഫയർ ഫോഴ്സ് എത്തി പൊളിച്ചാണ് ഫാ. മനോജ് ഒറ്റപ്ലാക്കലിനെ പുറത്തെടുത്തത്. ഫാദർ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group