വിശുദ്ധനാടിന് വേണ്ടി സഹായം അപേക്ഷിച്ച് ഫ്രാൻസിസ്ക്കൻ വൈദികർ

കോവി‍ഡ് 19 പ്രതികൂലമായി ബാധിച്ച വിശുദ്ധ നാടിനുവേണ്ടി ലോകം മുഴുവൻ ഉള്ള കത്തോലിക്കരോട് പ്രാർത്ഥനക്കും സാമ്പത്തിക സഹായത്തിനും അഭ്യർത്ഥന നടത്തി ഫ്രാൻസിസ്കൻ വൈദികർ.ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച കൊറോണ വ്യാപനം, തീർത്ഥാടനങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്ന വിശുദ്ധ നാടുകളുടെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ദുഃഖവെള്ളിയാഴ്ച ദേവാലയങ്ങളിൽ സ്തോത്ര കാഴ്ച വിശുദ്ധ നാടിന്റെ സംരക്ഷണത്തിനായി വിനിയോ​ഗിക്കണമെന്ന് ഫ്രാൻസിസ്കൻ വൈദികർ വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group