കൊച്ചി : പ്ലസ് ടു പരീക്ഷയ്ക്കൊപ്പം പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് മാര്‍ച്ചില്‍ നടത്താനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നു.
നിലവില്‍ പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബറിലാണു നടത്തുന്നത്. എന്നാല്‍ ഈ പരീക്ഷയ്ക്കും മൂല്യനിര്‍ണയത്തിനുമായി 15 അധ്യയന ദിവസം നഷ്ടമാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് വാര്‍ഷിക പരീക്ഷയ്ക്കൊപ്പം ഇംപ്രൂവ്മെന്റ് പരീക്ഷയും നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ മാസം നടന്ന അധ്യാപക സംഘടനാ യോഗത്തിലെ ധാരണ അനുസരിച്ചാണിത്. എന്നാല്‍ രണ്ടു വര്‍ഷത്തെ പരീക്ഷകള്‍ ഒരുമിച്ചെഴുതേണ്ടി വരുന്നത് കുട്ടികളുടെ സമ്മര്‍ദം ഏറ്റുമെന്നും ഇതു ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നും കുട്ടികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group