പ്രതിഷേധം ഫലം കണ്ടു; സാത്താനിക സമ്മേളനം റദ്ദാക്കി

കത്തോലിക്കാ വിശ്വാസികളുടെ പ്രാര്‍ത്ഥനാ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഈ വര്‍ഷം നടക്കാനിരുന്ന സാത്താനിക സമ്മേളനം റദ്ദാക്കി.

ഈ വര്‍ഷം മസാച്യുസെറ്റ്സ് സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ ബോസ്റ്റണില്‍ നടക്കേണ്ടിയിരുന്ന സാത്താനിക സമ്മേളനമാണ് റദ്ദ് ചെയ്തത്.

ബോസ്റ്റണില്‍ കഴിഞ്ഞ വര്‍ഷം നടന്ന വിവാദ സമ്മേളനത്തില്‍ ഏകദേശം 800 ഓളം ആളുകള്‍ ആണ് പങ്കെടുത്തത്. കത്തോലിക്കാ വിശ്വാസികളുടെ പ്രതിഷേധവും, സുരക്ഷാ പ്രശ്നങ്ങളും, ദുഷ് പേര് ഭയന്ന് സമ്മേളനത്തിന് വേദിയാകാന്‍ ഹോട്ടലുകള്‍ ഓഡിറ്റോറിയം വിട്ട് നല്‍കാന്‍ വിമുഖത പ്രകടിപ്പിക്കുന്നതും സാത്താനിക് ടെമ്പിളിനെ പ്രതിരോധത്തിലാക്കി. കത്തോലിക്കാ സഭയുടെ കൂദാശകളെ അപമാനിക്കുന്ന ചടങ്ങുകളാണ് സാത്താനിക് ടെമ്പിളിന്‍റെ സമ്മേളനങ്ങളില്‍ സാധാരണയായി നടക്കുക. സാത്താനെയും, അവന്‍റെ പ്രവര്‍ത്തികളെയും എതിര്‍ക്കുമെന്നുള്ള ജ്ഞാനസ്നാന വാഗ്ദാനത്തിന്‍റെ പൂര്‍ത്തീകരണത്തിന്‍റെ ഭാഗമെന്നോണമാണ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം സാത്താനിക സമ്മേളനം നടക്കാനിരിക്കെ കത്തോലിക്കാ വിശ്വാസികള്‍ ജപമാലയും കൈകളിലേന്തി അനുദിനം പ്രാര്‍ത്ഥിക്കാനായി ഒരുമിച്ചു കൂടിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനാ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m