വിഴിഞ്ഞം ജനകീയ സമരത്തിന് മുന്നിൽ സർക്കാർ തലകുനിക്കേണ്ടിവരും :പ്രൊഫ. എം. പി. മത്തായി

വിഴിഞ്ഞം സമരത്തിന്റെ ജനകീയ പിന്തുണയ്ക്ക് മുന്നിൽ സർക്കാർ തലകുനിക്കേണ്ടിവരുമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ഗാന്ധിയനുമായ പ്രൊഫ. എം. പി. മത്തായി അഭിപ്രായപ്പെട്ടു.

വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് വിഴിഞ്ഞം ഐക്യദാർ ദാർഡ്യ സമിതി എറണാകുളം കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധികാരത്തിനു മുന്നിൽ എല്ലാ ഭരണാധികാരികളും കീഴടങ്ങേണ്ടി വന്നിട്ടുണ്ട്. വിഴിഞ്ഞം സമരം പരാജയപ്പെടാൻ വിധിക്കപ്പെട്ട സമരമാണെന്ന് ചിന്തിക്കുന്ന മൂഡസ്വർഗത്തിൽ വസിക്കുന്ന അധികാരികൾ പ്രതിരോധ സമരങ്ങളുടെ ശക്തി മനസ്സിലാക്കി ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു.

സമരത്തിന്റെ ഭാഗമായി രാവിലെ പത്തരയ്ക്ക് കാക്കനാട് മുനിസിപ്പൽ ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ പതിനെട്ടോളം സംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഐക്യദാർഢ്യ സമ്മേളനങ്ങൾ സംഘടിപ്പിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group