ദൈവാലയം തകര്‍ത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

ന്യൂഡൽഹി: ദൈവാലയം തകര്‍ത്ത നടപടിക്കെതിരെ ഡല്‍ഹിയിലും പുറത്തും പ്രതിഷേധം വ്യാപിക്കുന്നു.
അന്ധേരിയ മോഡില്‍ ലിറ്റില്‍ ഫ്‌ളവര്‍ ദൈവാലയം തകര്‍ത്തിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ വീണ്ടും
ഫരീദാബാദ് -ഡല്‍ഹി രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
ഇതനുസരിച്ച് രൂപതയിലെ എല്ലാ ഇടവകകളിലും മിഷന്‍ സ്റ്റേഷനുകളിലും പല പ്രതിഷേധ പരിപാടികള്‍ നടത്തി.
പ്രാര്‍ത്ഥനായജ്ഞം, ജപമാല പ്രദക്ഷിണം, ഉപവാസം, കരിദിനാചരണം, ധര്‍ണ, തുടങ്ങിയ പ്രതിഷേധ – പരിപാടികളാണ് നടത്തിയത് .
രൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികള്‍ നടന്നു. യുവജന സംഘടനയായ ഡിഎസ്‌വൈഎം കരിദിനമാചരിച്ചും പ്രാര്‍ത്ഥനയജ്ഞം നടത്തിയും നിരാഹാരം പ്രഖ്യാപിച്ചും പ്രതിഷേധം അറിയിച്ചു. ഡിഎസ്‌വൈഎം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിതിന്‍ വടക്കേല്‍, പ്രസിഡന്റ് ഗ്ലോറി എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group