രണ്ടുഘട്ട പരീക്ഷ രീതി PSC ഉപേക്ഷിച്ചു

പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയായ തസ്തികകളിലേക്ക് രണ്ടുഘട്ട പരീക്ഷ എന്ന രീതി പിഎസ്‌സി ഉപേക്ഷിച്ചു. എൽ ഡി ക്ലാർക്ക് ലാസ്റ്റ് ഗ്രേയ്‌ഡ്‌ തസ്തികകളിലേക്ക് ഉൾപ്പെടെ ഇനി മുതൽ ഒറ്റ പരീക്ഷയെ ഉണ്ടാകൂ. നടത്തിയ പരീക്ഷണങ്ങള്‍ സാമ്പത്തികമായി വലിയ തിരിച്ചടിയായതോടെയാണ് പ്രാഥമിക പരീക്ഷകള്‍ ഒഴിവാക്കാന്‍ പിഎസ്‌സി തീരുമാനം.

എല്ലാ പോസ്റ്റുകളിലേക്കും രണ്ടു പരീക്ഷകളാണ് നടത്തിയിരുന്നത്. ഇതു പിഎസ്‌സിയെ സാമ്പത്തികമായ തകര്‍ത്തു. ലക്ഷങ്ങളാണ് ഇതിലൂടെ പിഎസ്‌സിക്ക് നഷ്ടമായത്. അതേ സമയം ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ടു പരീക്ഷകള്‍ എഴുതേണ്ട ഗതികേടും ഉണ്ടായി. ഇതോടെയാണ് കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുന്ന പരീക്ഷകള്‍ക്ക് പ്രാഥമിക പരീക്ഷ ഒഴിവാക്കാന്‍ പിഎസ്‌സി തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗമാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്. വിവിധ ജില്ലകളിലെ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (എല്‍.ഡി ക്ലര്‍ക്ക്), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികകളാണ് ആദ്യഘട്ടമായി പ്രാഥമിക പരീക്ഷയില്‍ നിന്ന് ഒഴിവാക്കുന്നത്. ക്ലര്‍ക്ക് തസ്തികയുടെ വിജ്ഞാപനം നവംബര്‍ 30നു പുറപ്പെടുവിക്കും.

ഡിസംബറില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയുടെ വിജ്ഞാപനവും പ്രസിദ്ധീകരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group