മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിൽ ക്വാറന്റൈൻ ബാരക്ക്‌ പ്രവർത്തനമാരംഭിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മണ്ണുത്തി ഡോൺ ബോസ്കോ ഹയർസെക്കൻഡറി സ്കൂളിൽ ക്വാറന്റൈൻ ബാരക്ക് പ്രവർത്തനമാരംഭിച്ചു. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. ആദിത്യൻ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് ക്വാറന്റൈനിൽ കഴിയാനാണ് സ്കൂൾ ഓഡിറ്റോറിയം സജ്ജമാക്കിയിരിക്കുന്നത്.അഡ്വ. എൻ രാജൻ എം. എൽ. എ, ശ്രീ. ആദിത്യൻ ഐപിഎസ്, എ.സി.പി.മാരായ ബേബി, ദേവദാസൻ, സി.ഐ.അജിത് കുമാർ, ഡോൺബോസ്കോ ഡയറക്ടർ.ഫാ.കെ പി ജോൺ, പ്രിൻസിപ്പൽഫാ. ടോണി വലിയ പറക്കാട്ട്,പിടിഎ പ്രസിഡന്റ്.
ടോജോ മാത്യു. എന്നിവരുടെ സാന്നിധ്യത്തിലാണ് സ്കൂൾ ഓഡിറ്റോറിയം ക്വാറന്റൈൻ പ്രവർത്തനങ്ങൾക്കായി തുറന്നുകൊടുത്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group