വയനാട്ടില്‍ ഭീതിപരത്തി റേഡിയോ കോളര്‍ ഘടിപ്പിച്ച ആന; മാനന്തവാടിയില്‍ നിരോധനാജ്ഞ

വയനാട് എടവക പായോട് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന മാനന്തവാടി നഗരത്തിലേക്ക് എത്തി. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

റോഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയില്‍ എത്തിയത്. വാനപാലകരും പൊലീസും സ്ഥാലത്തെത്തിയിട്ടുണ്ട്. ആനയെ തിരികെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്.

വനത്തിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കില്‍ മയക്കുവെടി വെച്ച്‌ പിടികൂടുക എന്ന ദൗത്യത്തിലേക്ക് വനം വകുപ്പിന് നീങ്ങേണ്ടി വരും. കർണാടകയിലെ വന മേഖലയില്‍ നിന്നാണ് ആനയെത്തിയതെന്നാണ് വിവരം. വനത്തിലേക്ക് ആനയെ തുരത്താൻ മറ്റു മാർഗങ്ങളുണ്ടോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. മാനന്തവാടി ന്യൂമാൻസ് കോളേജ് പരിസരത്ത് ആന നിലയുറപ്പിച്ചിരിക്കുകയാണ്.

നാഗർഹോള ദേശീയ ഉദ്യാനത്തില്‍ ഉള്ള ആനയാണെന്നാണ് വിവരം. തലപ്പുഴ ഭാഗത്ത് നിന്നാണ് ആന എടവക പഞ്ചായത്തിന്റെ ഭാഗങ്ങളിലേക്ക് എത്തിയന്നാണ് നിഗമനം. ജനങ്ങള്‍ക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. ആനയെ മയക്കുവെടിവെച്ച്‌ മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിലും അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് വന്യമൃഗ പ്രതിരോധ ആക്ഷൻ കമ്മിറ്റി ചെയർമാൻ ടിസി ജോസ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group