തീവണ്ടികളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവർക്കായി പ്ലാറ്റ്‌ഫോമില്‍ ന്യായവിലയ്ക്ക് നല്ല ഭക്ഷണം ഒരുക്കി റെയില്‍വേ.
20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ടുനിരക്കിലുള്ള ഉച്ചഭക്ഷണമാണ് ഒരുക്കുന്നത്. ഐ.ആർസി.ടി.സി.യുമായി ചേർന്നാണ് കൗണ്ടറുകളുടെ പ്രവർത്തനം.
പൂരിയും ബാജിയുമുള്ള ജനതാ ഖാനയ്ക്ക് 20 രൂപയാണ്. ലെമണ്‍ റൈസിനും തൈർസാദത്തിനും ഇതേ വിലതന്നെ. വെജിറ്റേറിയൻ ഉൗണിന് 50 രൂപയാണ് നിരക്ക്. സ്റ്റോക്കുണ്ടെങ്കില്‍ മസാലദോശയും ഇൗ നിരക്കില്‍ കിട്ടും. 200 എം.എല്‍. കുടിവെള്ളവും കിട്ടും. വില മൂന്നു രൂപ.
തിരുവനന്തപുരം സെൻട്രല്‍, കൊച്ചുവേളി, നാഗർകോവില്‍, എറണാകുളം ജങ്ഷൻ, എറണാകുളം ടൗണ്‍, വർക്കല, ആലപ്പുഴ, കോട്ടയം, ആലുവാ, തൃശ്ശൂർ എന്നിവിടങ്ങളില്‍ കൗണ്ടർ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
ജനറല്‍ കോച്ചുകള്‍ വന്നുനില്‍ക്കുന്ന സ്ഥലത്താണ് കൗണ്ടറുകള്‍ ഒരുക്കുന്നത്. വെസ്റ്റേണ്‍ റെയില്‍വേ 150 കൗണ്ടറുകള്‍ 50 സ്റ്റേഷനുകളില്‍ ഇതിനകം ഒരുക്കി. രാജ്യത്തെ പ്രധാനപ്പെട്ട 100 സ്റ്റേഷനുകളിലാണ് ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group