സാറാസി’നെതിരെ നിയമ നടപടിക്കൊരുങ്ങി രാജഗിരി ഹോസ്പിറ്റല്‍..

കൊച്ചി: സാറാസ് സിനിമയുടെ നിര്‍മ്മാതാക്കള്‍ ആശുപത്രിയുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് സി‌എം‌ഐ സഭയുടെ കീഴിലുള്ള രാജഗിരി ആശുപത്രി നിയമ നടപടിക്കൊരുങ്ങുന്നു.ചിത്രീകരണത്തിന് മുൻപ് ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സിനിമയിലുണ്ടാകില്ലെന്ന സമ്മതപത്രത്തില്‍ ഒപ്പുവച്ച ആനന്ദവിഷന്‍ കരാറിനു ഘടകവിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും
അതിനാൽ നിര്‍മാണ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ട ശേഷം നിയമ നടപടിയിലേക്ക് നീങ്ങുകയാണെന്ന് സി‌എം‌ഐ നേതൃത്വം വ്യക്തമാക്കി.ജീവന്റെ മൂല്യങ്ങള്‍ക്കെതിരെയുള്ള സിനിമയുടെ ചിത്രീകരണം നടന്നത് സിഎംഐ സഭയുടെ തന്നെ രാജഗിരി ആശുപത്രിയില്‍വെച്ചായിരിന്നു. എന്നാല്‍ ഷൂട്ടിംഗിന് മുന്‍പ് തന്നെ തയാറാക്കിയ കരാറിനു വിപരീതമായാണ് തിരക്കഥ ഒരുങ്ങിയത്. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നു ഗർഭനിരോധനം, അഥവ ഗർഭഛിദ്രം എന്നിവ കത്തോലിക്കാ സഭയും സിഎംഐ സമൂഹവും പ്രോത്സാഹിപ്പിക്കുന്നില്ലായെന്നും മനസിലാക്കുന്നുവെന്നും അതിനാല്‍ ഇവ തങ്ങളുടെ സിനിമയില്‍ ഉണ്ടാകില്ലെന്നുമാണ് ആനന്ദ് വിഷന്‍ രാജഗിരിയ്ക്ക് കരാറില്‍ ഉറപ്പ്നൽകിയിരുന്നത്
എന്നാൽ ഈ കരാർ ലംഘനമാണ് സിനിമയിൽ നടന്നിരിക്കുന്നത്, അതിനാൽ കരാര്‍ ലംഘനം സംബന്ധിച്ച് നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് രാജഗിരി ഹോസ്പിറ്റലിൽ നേതൃത്വം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group