വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി രണ്ടുമുതല്‍ അനിശ്ചിതകാല പ്രക്ഷോഭം പ്രഖ്യാപിച്ച് റേഷൻ കടയുടമകളുടെ ദേശീയ സംഘടനയായ ഓള്‍ ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് ഓണേഴ്സ് അസോസിയേഷൻ.
സമരത്തിനു മുന്നോടിയായി സംഘടനാഭാരവാഹികള്‍ കോല്‍ക്കത്തയില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സമരത്തിന്‍റെ ഭാഗമായി സംഘടനയുടെ നേതൃത്വത്തില്‍ ജനുവരി 15ന് ന്യൂഡല്‍ഹി രാംലില മൈതാനിയില്‍ കണ്‍വൻഷനും വിളിച്ചുചേര്‍ത്തിട്ടുണ്ട്.
അനിശ്ചിതകാല സമരത്തില്‍ രാജ്യവ്യാപകമായുള്ള 5,38,000 റേഷൻ കടയുടമകള്‍ പങ്കെടുക്കുമെന്ന് അസോസിയേഷൻ ജനറല്‍ സെക്രട്ടറി ബിശ്വാംബര്‍ ബസു പറഞ്ഞു.
അഡ്വാൻസ് കമ്മീഷൻ വേണമെന്നതാണ് തങ്ങളുടെ പ്രധാന ആവശ്യം. ദീര്‍ഘകാലമായുള്ള ഈ ആവശ്യം ഇനിയും നടപ്പാക്കിയിട്ടില്ല. കടകളുടെ നടത്തിപ്പ് ഉടമകളുടെ ബാധ്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group