ആലപ്പുഴ: ആട്, കോഴി, പന്നി വളർത്തല്‍ പദ്ധതിക്ക് കേരളത്തില്‍ അപേക്ഷകർ കുറവ്. ഇതിനായി ലക്ഷങ്ങളുടെ സബ്‌സിഡിയാണ് കേന്ദ്ര സർക്കാരില്‍ നിന്ന് ലഭിക്കുന്നത്.
ദേശീയ കന്നുകാലിമിഷന്റെ സംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായുള്ള കേന്ദ്രപദ്ധതിക്ക് മൂന്നുവർഷത്തിനിടെ അപേക്ഷിച്ചത് അമ്ബതോളംപേർ. എല്ലാ പദ്ധതികള്‍ക്കും 50 ശതമാനം സബ്സിഡിയുണ്ട്.
ആനുകൂല്യം ആർക്ക് ?
വ്യക്തിഗത സംരംഭകർ, സ്വയംസഹായ സംഘങ്ങള്‍, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, ഫാർമർ കോപ്പറേറ്റീവ് ഓർഗനൈസേഷൻ. പദ്ധതിക്ക് ആവശ്യമായ ഭൂമി സംരംഭകർ സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കണ്ടെത്തണം. പത്തുശതമാനം തുക സംരംഭകരുടെ പക്കല്‍ വേണം.
പണം നല്‍കുന്നത്
ദേശീയ കന്നുകാലി മിഷൻ പണം നല്‍കും. സംസ്ഥാന ലൈവ് സ്റ്റോക്ക് വികസന ബോർഡിനാണ് പദ്ധതി നിർവഹണച്ചുമതല. തീറ്റപ്പുല്‍ സംസ്കരണത്തിനും പണം കിട്ടും.
ആട് വളർത്തല്‍ സബ്സിഡി
100 പെണ്ണാട്, അഞ്ച് മുട്ടനാട് – 10 ലക്ഷം
200 പെണ്ണാട്, 10 മുട്ടനാട് – 20 ലക്ഷം
300 പെണ്ണാട്, 15 മുട്ടനാട് – 30 ലക്ഷം
400 പെണ്ണാട്, 20 മുട്ടനാട് – 40 ലക്ഷം
500 പെണ്ണാട്, 25 മുട്ടനാട് – 50 ലക്ഷം
കോഴി വളർത്തല്‍ സബ്സിഡി
1,000 പിടക്കോഴി,100 പൂവൻകോഴി – 25 ലക്ഷം
പന്നി വളർത്തല്‍ സബ്സിഡി
50 പെണ്‍പന്നി, 5 ആണ്‍പന്നി – 15 ലക്ഷം
100 പെണ്‍പന്നി, 10 ആണ്‍പന്നി – 30 ലക്ഷം
ആവശ്യമായ രേഖകള്‍
ഭൂമിയുടെ ഉടമസ്ഥാവകാശരേഖ അല്ലെങ്കില്‍ പാട്ടച്ചീട്ട്. മേല്‍വിലാസം തെളിയിക്കുന്നതിന് ആധാർ കാർഡ്, തിരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയല്‍ കാർഡ്, കറന്റ് ബില്‍ തുടങ്ങിയവ നല്‍കാം. ഫോട്ടോ, ചെക്കും ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും മുൻപരിചയ സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ പരിശീലന സർട്ടിഫിക്കറ്റ്, പാൻകാർഡ്, വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയും വേണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group