കരുവഞ്ചാൽ സെന്റ് ജോസഫ്സ് മൾട്ടി സ്പെഷാലിറ്റി ആശുപത്രി ഉദ്ഘാടനo നാളെ..

കരുവഞ്ചൽ ജോസഫ് മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഉദ്ഘാടനവും വെഞ്ചിരിപ്പ് കർമ്മവും നാളെ നടക്കും.

തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട് നിർവഹിക്കും. അതിരൂപതയുടെ നിയുക്ത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും.ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം അനുഗ്രഹപ്രഭാഷണം നടത്തും.നിർധനരായ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ടിന്റെ ജൂബിലി സ്മാരകമായി സ്ഥാപിച്ച എയ്ഞ്ചൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനവും അന്നേദിവസം ആരംഭിക്കും.അതോടൊപ്പം തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്കാനിംഗ് സെന്റർ, അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള ലാബ് സൗകര്യവും ആശുപത്രിയുടെ സവിശേഷതയാണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group