കുറവിലങ്ങാട് അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ കുരിശിന്‍റെ തിരുശേഷിപ്പ് പരസ്യവണക്കതിനായി പ്രതിഷ്ഠിക്കും

വിശുദ്ധ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാളിനോട് അനുബന്ധിച്ച് ഇന്ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്തമറിയം തീര്‍ത്ഥാടന ദൈവാലയത്തില്‍ വിശുദ്ധ കുരിശിന്‍റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും.

ഇന്ന് ഉച്ചകഴിഞ്ഞു 3 മണിക്കാണ് തിരുശേഷിപ്പ് പൊതുവണക്കത്തിന് പ്രതിഷ്ഠിക്കുന്നത്.വൈകുന്നേരം 9 മണി വരെയാണ് തിരുകര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 3 മുതല്‍ 7 വരെ അഖണ്ഡജപമാലയും 7 മണിക്ക് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് തിരുശേഷിപ്പ് ഓരോരുത്തര്‍ക്കും വ്യക്തിപരമായി വണങ്ങാന്‍ അവസരം കിട്ടത്തക്ക രീതിയിലുമാണ് ക്രമീകരണങ്ങള്‍.

ചരിത്രപരമായും വിശ്വാസപരമായും ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള പ്രദേശമാണ് കുറവിലങ്ങാട്. ചരിത്രവും പാരമ്പര്യവും സമന്വയിക്കുന്ന ഒരു നാട്. പരിശുദ്ധ അമ്മയുടെ ലോകത്തിലെ ആദ്യപ്രത്യക്ഷീകരണം നടന്നത് കുറവിലങ്ങാട് ആണ് എന്നതും ശ്രദ്ധേയം. കൂടാതെ യേശു ക്രിസ്തുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശിന്‍റെ തിരുശേഷിപ്പുള്ള അത്യപൂര്‍വം ദൈവാലയങ്ങളില്‍ ഒന്നാണ് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദൈവാലയം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group