സഭയുടെ ശരീര ഞരമ്പുകളിൽ ഒഴുകേണ്ട ഒന്നാണ് ദൈവത്തിന്റെ കരുണ : മാർപാപ്പാ

സംസ്കാരവും പാരമ്പര്യങ്ങളും തമ്മിൽ വളരെ വ്യത്യസ്തതയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷവൽക്കരണം നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ട സമയമാണിതെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പാ.

ലോകത്തിന്റെ പല പ്രാദേശിക സഭകളിലും മതനിരപേക്ഷത കഴിഞ്ഞ പത്ത് വർഷങ്ങളായി വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതു വഴി ആളുകൾക്ക് ക്രൈസ്തവ സമൂഹത്തിന്റെ ഭാഗമാണെന്ന വിചാരം നഷ്ടപ്പെട്ടതു തുടങ്ങി വിശ്വാസത്തോടും അതിന്റെ ഉള്ളടക്കങ്ങളോടുമുള്ള നിസ്സംഗത വരെയും ഉണ്ട് എന്നത് ഗുരുതരമായ വിഷയമാണ് എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. മതനിരപേക്ഷതയുടെ മോശമായ വശങ്ങളെ മനസ്സിലാക്കിക്കൊണ്ട് യുവതലമുറകൾക്ക് ജീവിതത്തിന്റെ അർത്ഥം കണ്ടെടുക്കാൻ ഫലപ്രദമായ മറുപടി നൽകാനാവുക എന്നതാണ് നമ്മുടെ വിളി. മതനിരപേക്ഷത മുന്നോട്ടുവയ്ക്കുന്ന വ്യക്തിസ്വാതന്ത്ര്യം ദൈവത്തിൽ നിന്നുള്ള വിടുതലാണെന്ന് സിദ്ധാന്തീകരിക്കാനാവില്ല; കാരണം ദൈവമാണ് വ്യക്തിപരമായ സ്വാതന്ത്യത്തോടെയുള്ള പ്രവർത്തനം ഉറപ്പാക്കുന്നവൻ. അതേപോലെ തന്നെ സിജിറ്റൽ സംസ്കാരം മുന്നോട്ടുവയ്ക്കുന്ന നന്മകളോടൊപ്പം പരസ്പര, സാമൂഹിക ബന്ധങ്ങളിലെ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വീക്ഷണത്തിലെ പ്രശ്നങ്ങളും പാപ്പാ ചൂണ്ടികാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m